Homeരചയിതാവ്

ഷീബ കെ. എം.

കോഴിക്കോട് സ്വദേശി. ദില്ലി ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ , പി.എച്.ഡി. ബിരുദങ്ങൾ . കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷമായി ചരിത്ര വിഭാഗം അദ്ധ്യാപികയാണ്. ഇവിടെ യു.ജി.സി. നടപ്പിലാക്കിയ ജെൻഡർ, ഇക്കോളജി, ദലിത് സ്റ്റഡീസ് എന്ന ബിരുദാനന്തരബിരുദ പഠനശാഖയുടെ കോ ഓഡിനേറ്റർ ആയിരുന്നു. ഇപ്പോൾ ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് കോ ഓഡിനേറ്റർ.കേരളത്തിലെ പല സർവ്വകലാശകളിലെയും അക്കാദമിക് സ്റ്റാഫ് കോളേജുകളിലും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) ലും ലിംഗപദവി സംബന്ധിച്ച റിസോസ് വ്യക്തി. കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശത്തിൽ കലാശാലകളിലെ ലിംഗനീതിയെ സംബന്ധിക്കുന്ന ‘സമാഗതി’ പഠന റിപ്പോർട്ട് സമിതി അംഗം.സ്ത്രീചരിത്രം മുൻനിർത്തി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദില്ലി കേന്ദ്രമായി പത്മശ്രീ ഡോ. മീനാക്ഷി ഗോപിനാഥ് സ്ഥാപകാംഗമായി പ്രവർത്തിക്കുന്ന വിസ്കോംപ് എന്ന സംഘടനയുടെ ലിംഗനീതിക്കു വേണ്ടിയുള്ള ഇടപെടലുകൾക് ഏർപ്പെടുത്തിയ ‘സാഹസ് ‘ അവാർഡ് ജേതാവ്.

Articles

COMMENTS

COMMENT WITH EMAIL: 0