സുദൃഡബന്ധങ്ങള്‍ക്കായി

Homeവാസ്തവം

സുദൃഡബന്ധങ്ങള്‍ക്കായി

ഡോ.ജാന്‍സി ജോസ്‌

സൈബര്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നുണ്ടല്ലോ. എന്നാൽ അടുത്തകാലത്തായി സൈബര്‍ വിധവകള്‍ വര്‍ദ്ധിച്ചു വരുതിനെക്കുറിച്ച് ആരും ആശങ്കപ്പെട്ടു കാണുന്നുമില്ല. ഇന്റര്‍നെറ്റ് സാര്‍വ്വത്രികമായി പ്രചാരത്തില്‍ വന്ന ഘട്ടം മുതല്‍ ഇന്റര്‍നെറ്റ് അഡിക്ഷന് വിധേയരായവരുടെ ഭാര്യമാരാണ് (മനശാസ്ത്ര പരമായി) സൈബര്‍ വിധവകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. സ്‌നേഹവും കരുതലും അടുപ്പവും ഷെയറിംഗുമില്ലെങ്കില്‍ ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും വൈധവ്യം അനുഭവിക്കുവരാകുന്നു ഭാര്യമാര്‍. അങ്ങനെയുള്ള അനേകം സ്ത്രീകള്‍ നമ്മുടെ ഇടയിലുണ്ട്. ഇന്റര്‍നെറ്റോ മറ്റു താത്പര്യങ്ങളോ ഒന്നുമില്ലെങ്കിലും സ്‌നേഹവും കരുതലും പകര്‍ന്നു കൊടുക്കാന്‍ മടി കാണിക്കുന്ന, ഭാര്യയോടടുപ്പം കാണിച്ചാല്‍ ആണത്തം താഴെ പോകുമെന്നു കരുതുന്നവരുടെ ഭാര്യമാരും ഒരര്‍ത്ഥത്തില്‍ ഒറ്റപ്പെടല്‍ തന്നെയാണ് അനുഭവിക്കുന്നത്.

ഇതൊന്നുമില്ലാതെ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തവര്‍ എന്നും പ്രശ്‌നത്തിലാണ് മുന്നോട്ട് പോകുന്നത്. നല്ല ബന്ധം എതുകൊണ്ടുദ്ദേശിക്കുന്നത് അതിര്‍വരമ്പുകള്‍ ക്ലിയറായിരിക്കുക എന്നതാണ്. അതിര്‍ വരമ്പുകള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം യുദ്ധമായിരിക്കുമല്ലോ. ഭാര്യാഭര്‍തൃ ബന്ധത്തില്‍ അതിര്‍വരമ്പിന്റെ ആവശ്യമില്ല എന്നു വിശ്വസിക്കുവരാണ് നമ്മള്‍. എന്നാല്‍ ഓരോ വ്യക്തിക്കും അവരുടെ വ്യക്തിത്വത്തിന്റെ പ്രഭാവങ്ങളുണ്ടെന്നിരിക്കെ അവയെ നിഷ്പ്രഭമാക്കാനോ ഒന്നാക്കി മാറ്റാനോ ശ്രമിക്കുമ്പോഴാണ് കുടുംബം യുദ്ധക്കളമാകുത്. കുടുംബ ജീവിതത്തില്‍ വ്യക്തിസ്വാതന്ത്ര്യം അത്ര അത്യാവശ്യമാണ് എന്നു സാരം. പഴയ കാലത്തിന്‍ നി്ന്ന് മാറി തന്റെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ സ്ത്രീകളാണ് ഇന്ന് ഏറെയും ഉള്ളത്.

നല്ല ബന്ധങ്ങള്‍ ഇല്ലാതാവുമ്പോഴാണ് സാധാരണ മൂന്നാമിടങ്ങള്‍ തേടിപ്പോകേണ്ടി വരുന്നത്. ഒരുമിച്ചു താമസിച്ച് വൈകാരിക അകലം പാലിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. അതു കൊണ്ടു തന്നെ ഇക്കാലത്ത് രണ്ടു തരത്തിലുള്ള വിവാഹമോചനമാണ് നടക്കുന്നതെന്നു കാണാം. വൈകാരിക വിവാഹ മോചനവും നിയമം മൂലമുളള വിവാഹമോചനവും. പരസ്പരം മനസിലാക്കി, അംഗീകരിച്ച് പങ്കുവെച്ച് മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ നിയമം മൂലം വിവാഹമോചനം നേടുക തയൊണ് ഓരോരുത്തര്‍ക്കും നല്ലത്. വിവാഹം ഒരു കൊടുക്കല്‍ വാങ്ങല്‍ ചടങ്ങു മാത്രമല്ല, മനസിലാക്കിയുള്ള, ആഴത്തിലുള്ള ബന്ധം കൂടിയാവണം. ബന്ധങ്ങളില്ലെങ്കിൽ ജീവിതം വിരളമാവും. അതു കൊണ്ട് ഓരോ ബന്ധവും (വിവാഹബന്ധം?) സുദൃഢമാവട്ടെ.

ഡോ.ജാന്‍സി ജോസ്‌

COMMENTS

COMMENT WITH EMAIL: 0