Homeരചയിതാവ്

അജിത കെ.





കുന്നിക്കൽ നാരായണൻേറയും മന്ദാകിനിയുടേയും മകളായി 1950 ഏപ്രിൽ 13 ന് ജനിച്ചു. കോഴിക്കോട് കല്ലായിപ്പാലത്തിന്നടുത്തുള്ള കുന്നിക്കൽ തറവാടിൽ വളർന്നു. ഗവ.ഗണപതിസ്ക്കൂളിലും ഗവ.അച്ചുതൻ ഗേൾസ് ഹൈസ്ക്കൂളിലും പത്താം ക്ളാസ്സ് വരെ പഠിച്ചു. പ്രോവിഡൻസ് വിമെൻസ് കോളേജിൽ പ്രീഡിഗ്രി. രണ്ടാം വർഷം 15 ദിവസം മാത്രം. തുടർന്ന് 1966 മുതൽ പഠനം നിർത്തി നക്സൽബാരി പ്രസ്ഥാനത്തിൽ അച്ഛനോടൊപ്പം പ്രവർത്തിച്ചു. 1968 നവംബറിൽ വയനാട്ടിലെ പുല്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും തിരുവനന്തപുരം സെൻട്രൽ പ്രിസണിലുമായി നീണ്ട ജയിൽവാസം. ഇതിന്നിടയിൽ 1969 ഏപ്രിൽ മുതൽ ഒരു വർഷം ഹൈക്കോടതി ജാമ്യത്തിൽ. 1977 ആഗസ്തിൽ ജയിൽ മോചിതയായി. തുടർന്ന് 1981ൽ ടി.പി.യാക്കൂബിനെ വിവാഹം കഴിച്ചു. രണ്ടുപേരും ഒന്നിച്ച് റെഡ്ഗാർഡ്സ് എന്ന മാസിക നടത്തി. പിന്നീട് 1982ൽ ഗാർഗിയും 1986ൽ ക്ളിൻറും ജനിച്ചു. 1987 മുതലാണ് ഫെമിനിസ്ററ് പ്രസ്ഥാനത്തിൽ സജീവം. കോഴിക്കോട് കേന്ദ്രമായി ബോധന എന്ന സംഘടനയാണ് ആദ്യം തുടങ്ങിയത്. പിന്നീട് അന്വേഷി ഉണ്ടായി. കേരളത്തിലെ സ്ത്രീ പക്ഷ ഇടപെടലുകൾക്ക് നേതൃത്വം നൽകിയ കേരള സ്ത്രീവേദി എന്ന പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു.

Articles

COMMENTS

COMMENT WITH EMAIL: 0